Section

malabari-logo-mobile

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡെന്ന് സംശയം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഓപി തടസ്സപ്പെട്ടു

HIGHLIGHTS : തിരൂരങ്ങാടി:  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും അറ്റന്‍ഡര്‍ക്കും കോവിഡെന്ന് സംശയം. ഇവരുമായ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഡോക്ടര്‍മാ...

തിരൂരങ്ങാടി:  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും അറ്റന്‍ഡര്‍ക്കും കോവിഡെന്ന് സംശയം. ഇവരുമായ സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ സ്വയം മാറിനിന്നതോടെ ആവിശ്യമായ ഡോക്ടര്‍മാരില്ലാത്തതിനാല്‍ ഓപി തടസ്സപ്പെട്ടു. രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിയിലുള്ളത്. ഇതേ തുടര്‍ന്നാണ് സ്‌പെഷ്യാലിറ്റി ഓപികള്‍ നടസ്സപ്പെട്ടത്

കോവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിനി രണ്ടാഴ്ച മുന്‍പ് കൈയൊടിഞ്ഞ് ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഈ സമയത്ത് ഇവരെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സാമ്പിള്‍ പരിശോധന പോസറ്റീവ് ആണെന്ന് സൂചന.

sameeksha-malabarinews

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന് സമീപത്ത് തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയെ കയ്യൊടിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞമാസം മുപ്പതാം തിയ്യതി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഇവരുടെ സ്രവപരിശോധന നടത്തിയിരുന്നു. ഈ മാസം എട്ടാംതിയ്യതി ഇവരുടെ ഫലം കോവിഡ് പോസറ്റീവ് ആയതിനെ തുടര്‍ന്നാണ് ചികിത്സ നല്‍കിയ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സ്രവം പരിശോധനക്കയച്ചത്.

എന്നാല്‍ ഈ സ്ത്രീയെ രണ്ട് ദിവസം മാത്രം നിരീക്ഷണത്തില്‍ നിര്‍ത്തി
ബഹളം വെച്ചതിന്റെ പേരില്‍ അവിടെനിന്നും പറഞ്ഞുവിടുകയായിരുന്നു. കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ട ഇവരുടെ സ്രവം പരിശോധനക്കയച്ച ശേഷം നിരീക്ഷണത്തില്‍ നിര്‍ത്താതെ പറഞ്ഞുവിട്ടത് അതീവഗൗരവതരമായ വീഴചയാണെന്ന ആക്ഷേപമുണ്ട്.

ഇവരുടെ പരിശോധനഫലം എട്ടാംതിയ്യതി പോസിററീവ് ആയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരപ്പനങ്ങാടിയില്‍ തെരുവില്‍ വെച്ച് ഇവരെ കണ്ടെത്തുന്നത്. ഇതിനിടെ ആറു ദിവസം ഇവര്‍ മമ്പുറം മുതല്‍ പരപ്പനങ്ങാടി വരെ ഭിക്ഷ തേടി അലഞ്ഞുവെന്നതും ഏറെ ആശങ്കയുര്‍ത്തുന്നു.

ഈ സ്്ത്രീക്ക് കോവഡ് പോസറ്റീവ് ആയ ഫലം വന്നതോടെ ജൂണ്‍ മുപ്പത് മുതല്‍ ആശുപത്രിയില്‍ ജോലി ചെയ്ത മുഴവന്‍ ആരോഗ്യപ്രവര്‍ത്തകരുടെയും സ്രവപരിശോധന നടത്തണമെന്ന ആവശ്യം ജീവനക്കാര്‍ ഉന്നയിച്ചെങ്ങിലും ചാര്‍ജ്ജുള്ള ആശുപത്രി സൂപ്രണ്ട് അതിന് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

കൂടാതെ ഈ സ്ത്രീ ആശുപത്രിയില്‍ വെച്ച് ബഹളമുണ്ടാക്കിയെന്ന കാരണം പറഞ്ഞ് ഇവരെ സ്ത്രീകളുടെ വാര്‍ഡില്‍ കഴിയാന്‍ അനുവദിച്ചെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ആ സമയത്ത് ഈ വാര്‍ഡില്‍ ഉണ്ടായിരുന്ന മറ്റ് രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ് രോഗംബാധിക്കാനിടയാക്കയിരിക്കുമെന്ന ആശങ്ക മറ്റ് ആശുപത്രി ജീവനക്കാരും പങ്കുവെക്കുന്നു.
ഇന്ന് ഓപി തടസ്സപ്പെട്ടതടക്കുമുള്ള കാര്യങ്ങള്‍ അറിയാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാനും ഈ സൂപ്രണ്ട് തയ്യാറായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!