ഗാല്‍വാന്‍ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്റര്‍ കൊല്ലപ്പെട്ടു

ലഡാക്ക് : ഗല്‍വാന്‍ താഴ്‌വരയില്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ചൈനീസ് കമാന്ററും കൊല്ലപ്പെട്ടു. വാര്‍ത്താ എജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തില്‍ നാല്‍പ്പതിലധികം ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചൈന ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷത്തില്‍ അപകടം പറ്റിയിട്ടുണ്ടെന്ന് ചൈനീസ് സൈനിക വ്യക്താവ് പറയുമ്പോഴും മരണത്തെ കുറിച്ച് സ്ഥിരീകരണമില്ല.
20ഓളം ഇന്ത്യന്‍ പട്ടാളക്കാരാണ് ഈ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത്.
ഇതിനിടെ ശ്രീനഗര്‍-ലേ ദേശീയപാതയിലൂടെ പൊതുജനങ്ങള്‍ക്ക് ഗതാഗതം നിരോധിച്ചിട്ടുണ്ട.്

Related Articles