തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

തിരൂരങ്ങാടി: തിരൂരങ്ങാടി കോട്ടുവലക്കാട്ട് വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകള്‍ അഞ്ജലി(15) യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് അഞ്ജലി.

തിരൂരങ്ങാടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
അമ്മ: അമ്മിണി. സഹോദരങ്ങള്‍: അമൃത, അപര്‍ണ,അനന്‍കൃഷ്ണ.

Share news
error: Content is protected !!
Scroll to Top