അന്തര്‍ദേശീയം

ഇറാഖില്‍ മലയാളി നേഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്ന ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് ഭീഷണി

ബാഗ്ദാദ് : മലയാളി നേഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്ന തിക്രിതിലെ ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് ഐസില്‍ തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ആശുപത്രി വിട്ടുപോകാനാണ് എല്ലാവരോടും തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇറാഖില്‍  ഖലീഫ ഭരണം പുനസ്ഥാപിച്ചെന്ന് ഐഎസ്‌ഐഎസ്

ബാഗ്ദാദ് : ഇറാഖിലെ ദിയാള പ്രവിശ്യയിലേയും സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങളി്ല്‍ ഇസ്ലാമിക ഭരണകൂടസംവിധാനമായ ഖലീഫ ഭരണം നിലവില്‍ വന്നെന്ന് സുന്നി തീവ്രവാദി സംഘടനയായ

മതം മാറി വിവാഹം കഴിച്ച് വധശിക്ഷക്ക് വിധിച്ച മുസ്ലീം യുവതി ജയില്‍ മോചിതയായി

മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട സുഡാന്‍ കാരിയായ ഡോക്ടര്‍ ജയില്‍ മോചിതയായി. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിനാണ് ഇസ്ലാം വിഭാഗത്തില്‍ പെട്ട മറിയം യഹ്യാ ഇബ്രാഹീമിനെ വധശിക്ഷക്ക് വിധിച്ചത്.

ഇറാഖില്‍ ഐക്യസര്‍ക്കാര്‍ രൂപികരണം; അമേരിക്കന്‍ നിര്‍ദ്ദേശം ഇറാഖ് പ്രധാനമന്ത്രി തള്ളി

ബാഗ്ദാദ് : ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖില്‍ പുതിയ ഐക്യസര്‍ക്കാരിന് രൂപം നല്‍കാനുള്ള അമേരിക്കയുടെ ആഹ്വാനം ഇറാഖ് പ്രധാനമന്ത്രി ന്യൂറിഅല്‍മാലിക്ക് തള്ളി. ഇതിനുവേണ്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കുറുദ്, സുന്നി, ശിയ നോതാക്കളുമായി ചര്‍ച്ച നടത്തി.

‘അള്ളാ’ എന്ന് വിളിക്കാന്‍ മുസ്ലീങ്ങള്‍ക്കേ അവകാശമൊള്ളൂ; മലേഷ്യന്‍ കോടതി

കോലാലമ്പൂര്‍ : ‘അള്ളാ’ എന്ന് തങ്ങളുടെ ദൈവത്തെ വിളിക്കാന്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്ക് മാത്രമേ അവകാശമൊള്ളൂ എന്ന് മലേഷ്യന്‍ പരമോന്നത കോടതി. ഈ വിഷയത്തില്‍ നേരത്തെ കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കത്തോലിക്ക സഭ നല്‍കിയ ഹര്‍ജി കോടതി തള്ളികൊണ്ടാണ് മലേഷ്യന്‍ ഫെഡറല്‍ കോടതിയുടെ ഈ വിധി.

സദ്ദാമിന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിക്കൊന്നു

ബാഗ്ദാദ് : വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന ഇറാക്കില്‍ മുന്‍ പ്രസി#ന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിക്കൊന്നു.

ജയിലില്‍ തടവുപുള്ളി അധ്യാപികയെ ബലാത്സംഗം ചെയ്തു

ഫീനിക്‌സ്: അമേരിക്കയില്‍ ലൈംഗിക കുറ്റവാളികള്‍ക്ക് ക്ലാസെടുക്കാനെത്തിയ അധ്യാപിക ജയിലില്‍ ബലാത്സംഗത്തിനിരയായി. അരിസോണയിലെ എയ്മാന്‍ ജയിലിലെ മെഡോ യൂണിറ്റില്‍ ക്ലാസെടുക്കാനെത്തിയ അധ്യാപികയാണ് പീഡനത്തിനിരയായത്.

ഇറാഖ് വിഭജനത്തിന്റെ വക്കില്‍

ഇറാക്കില്‍ വംശീയ പോരാട്ടം അതിരൂക്ഷമായതോടെ വിഭജനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് രാഷ്ട്രം. ഏഴ് നഗരങ്ങള്‍ ഐസില്‍ തീവ്രവാദികളും, കിര്‍കുക്ക് മേഖല കുര്‍ദ് വിഭാഗക്കാരും കയ്യടക്കി വെച്ചിരിക്കുകയാണ്. ഭരണപക്ഷത്തിന് മേല്‍കൈയുള്ളത് ബാഗ്ദാദ്, ബസ്ര മേഖലകളില്‍ മാത്രമാണ്.

ഇറാഖില്‍ 40 ഇന്ത്യക്കാരെ സുന്നി വിമതര്‍ തട്ടികൊണ്ട് പോയി

ദില്ലി : ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിലെ മുസൂളില്‍ നിന്ന് 40 ഇന്ത്യക്കാരെ തട്ടികൊണ്ട് പോയതായി റിപ്പോര്‍ട്ട്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് ആയുധങ്ങളുമായി എത്തിയ സുന്നി വിമതസംഘം തട്ടികൊണ്ട് പോയത്.

error: Content is protected !!
Scroll to Top