ബാഗ്ദാദ് : ഇറാഖിലെ ദിയാള പ്രവിശ്യയിലേയും സിറിയയുടെ വടക്ക് കിഴക്കന്‍ മേഖലയിലെയും തങ്ങളുടെ ശക്തികേന്ദ്രങ്ങളി്ല്‍ ഇസ്ലാമിക ഭരണകൂടസംവിധാനമായ ഖലീഫ ഭരണം നിലവില്‍ വന്നെന്ന് സുന്നി തീവ്രവാദി സംഘടനയായ ഐഎസ്‌ഐഎസ്. ലോകമുസ്ലീങ്ങളുടെ പുണ്യമാസമായ റംസാനിലെ ഓന്നാം ദിനമായ ഞായറാഴ്ചയാണ് പുതിയ സ്റ്റേറ്റിനെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് എന്ന് പേരിട്ടിരിക്കുന്ന ഈ ഭരണകൂടത്തെ നയിക്കുക നിലവിലെ ഐഎസ്‌ഐഎസ് തലവന്‍ അബൂ ബക്കര്‍ ആല്‍ ബാഗ്ദാദിയായിരിക്കുമെന്നും പ്രഖാപിച്ചിട്ടുണ്ട്. സംഘടനയുടെ ഔദ്യോഗിക വ്യക്താവായ അബു മുഹമ്മദ് അല്‍ അദാനി ഓണ്‍ലൈന്‍ മാധ്യമങ്ങിലുടെ നടത്തിയ ഓഡിയോ സ്‌റ്റേറ്റ്‌മെന്റിലൂടെയാണ് ഈ പ്രഖ്യാപനമുണ്ടായത്.
മധ്യേഷ്യയിലേയും വടക്കന്‍ ആഫ്രിക്കയിലേയും മുഴുവന്‍ മുസ്ലീം ഭൂരിപക്ഷമേഖലയും ഉള്‍പ്പെടുന്ന പ്രദേശത്ത് ഖലീഫഭരണം പുനസ്ഥാപിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവര്‍ വ്യക്തമാക്കുന്നു,



