കോഴിക്കോട് : മംഗ്ലൂരുവിനും കുറ്റിപ്പുറത്തിനുമിടക്കുള്ള ഏതെങ്ങിലുമൊരു റെയില്‍വേ സ്റ്റേഷനില്‍ ബോംബ് സ്‌ഫോടനത്തിന് സാധ്യതയെന്ന ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വേ സ്‌റ്റേഷനുകളി്ല്‍ പരിശോധന കര്‍ശനമാക്കി. കാസര്‍ക്കോട് ,കണ്ണൂര്‍, കോഴിക്കോട്, മലപ്പുറും പോലീസ് ചീഫുമാരുടെ നിര്‍ദ്ദേശപ്രകാരം ഇവിടുത്തെ സ്റ്റേഷനുകളിലല്ലാം ബോംബ് സ്‌ക്വാഡും ഡോഗ്് സക്വാഡും കര്‍ശനപരിശോധന നടത്തി.
കോഴിക്കോട് ജില്ലയില്‍ വെള്ളിയാഴ്ച തന്നെ പരിശോധന നടന്നിരുന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി. നിലമ്പൂര്‍, അങ്ങാടിപ്പുറം സ്റ്റേഷനുകളിലാണ് പരിശോധന നടന്നത്. പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ല. എന്നാല്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരും.




