പ്രണയിച്ച് വിവാഹം കഴിച്ചതന് ദമ്പതികളെ പരസ്യമായി തലയറുത്തുകൊന്നു

murderലാഹോര്‍: പ്രണയിച്ച് കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച നവദമ്പതികളെ പരസ്യമായി തലയറുത്ത് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത് ലാഹോറില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരെയുള്ള ഹസനാബാദിനടുത്തെ ഗ്രാമത്തിലാണ് സംഭവം നടന്നത്. കഴിട്ട ജൂണ്‍ പതിനെട്ടിന് വിവാഹതരായ മൂഫിയ ബീബീ (23), സജാദ് അഹമ്മദ്(27) എന്നിവരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അതിക്രൂരമയി കൊലപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായതിനാല്‍ കഴിഞ്ഞ ദിവസമാണ് ഇരുവരും കോടിതിയില്‍ വച്ച് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഇരുവരും സജാദിന്റെ വീട്ടില്‍ തിരിച്ചെത്തിയ വിവരമറഞ്ഞ പെണ്‍കുട്ടിയുടെ പിതാവടക്കം ഏഴംഗസംഘം ഇവരുടെ വീട്ടിലെത്തുകയായിരുന്നു. വീടാക്രമിച്ച് ഇരുവരെയും പിടികൂടിയ സംഘം ഇവരെ ക്രൂരമായി മര്‍ദ്ധിക്കുകയും കാലും കയ്യും കൂട്ടിക്കെട്ട്ി പൊതു സ്ഥലത്തേക്ക് കൊണ്ടുവരികയും അവിടെ വെച്ച് ിരുവരുടെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നത്രെ. ഭയം മൂലം കണ്ടുനിന്നവരാരും ഈ അക്രമത്തെ തടഞ്ഞില്ലത്രെ. മകള്‍ക്ക് മാപ്പ് നല്‍കിയെന്ന് പറഞ്ഞാണത്രെ ദമ്പതികളെ ഇവര്‍ ഗ്രാമത്തിലേക്ക് എത്തിച്ചത്.
സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരല്ലാം മുഫിയ ബീബിയുടെ കുടുംബത്തിലുള്ളവരാണ്.

Share news
error: Content is protected !!
Scroll to Top