സൈന നേഹ്വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം

India's Saina Nehwal plays against Netherlands' Yao Jie during their women's singles round of 16 badminton match during the London 2012 Olympic Games at the Wembley Arenaസിഡ്‌നി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നഹ്വാളിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിന്റെ കരോലി മാരിനെ 21-18, 21-11 എന്ന സ്‌കോറിനാണ് സൈന മുട്ടുകുത്തിച്ചത്.

7,50,000 ഡോളറാണ് ചാമ്പ്യന് ലഭിക്കുന്ന സമ്മാനത്തുക. സീസണില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച സൈനയ്ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സീരീസ് കിരീടം ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ സഹായിക്കും. ആദ്യ സ്റ്റെില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തെ സെറ്റില്‍ 11-4 എന്ന സ്‌കോറിന് ലീഡ് ചെയ്തശേഷമായിരുന്നു 21-11 എന്ന സ്‌കോറിലേക്കും പിന്നീട് കിരീടത്തിലേക്കും സൈന കുതിച്ചത്.

ടൂര്‍ണമെന്റില്‍ ആറാം സീഡാണ് സൈന. കരോളി ആദ്യമായാണ് ഒരു സൂപ്പര്‍ സീരീസ് ഫൈനലിലെത്തുന്നത്.

 

 

Share news
error: Content is protected !!
Scroll to Top