ബാഗ്ദാദ് : ആഭ്യന്തരയുദ്ധം നടക്കുന്ന ഇറാഖില്‍ പുതിയ ഐക്യസര്‍ക്കാരിന് രൂപം നല്‍കാനുള്ള അമേരിക്കയുടെ ആഹ്വാനം ഇറാഖ് പ്രധാനമന്ത്രി ന്യൂറിഅല്‍മാലിക്ക് തള്ളി. ഇതിനുവേണ്ടി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി കുറുദ്, സുന്നി, ശിയ നോതാക്കളുമായി ചര്‍ച്ച നടത്തി. ഇറാഖ് വിട്ട ഉടനെയായിരുന്നു മാലിക്കിയുടെ പ്രസ്താവന പുറത്ത് വന്നത്.
ഈ പ്രസ്താവന പുറത്ത് വന്നതോടെ ഇറാഖിലെ രാഷ്ട്രീയ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. അതേസമയം ആഭ്യന്തര യുദ്ധം നടക്കുന്ന ഇറാഖിലെ ഏറ്റവും വലിയ വിമാനത്താവളമായ ക്യാമ്പ് അനാകോണ്ടക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




