ഷൊയ്ബ് ഹബ് അക്തര്‍ വിവാഹിതനായി

26-1403754270-shoaib-akhterകറാച്ചി : മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ്ബൗളര്‍ ഷൊയ്ബ് അക്തര്‍ വിഹാഹിതനായി. ഹരിപ്പൂര്‍ സ്വദേശി ഇരുപതുകാരിയായ റുബാബയാണ് വധു. ഹരിപ്പൂരില്‍ രഹസ്യമായാണ് നിക്കാഹ് നടന്നതെന്ന് പാക് ചാനലായ ദുനിയ ടീവി റിപ്പോര്‍ട്ട് ചെയ്തു.

അക്തറിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കടുത്തത്. ചടങ്ങുകളില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയിരുന്നു.

മുപ്പത്തിയെട്ടുകാരനായ ഷൊയ്ബ് അക്തര്‍ പതിനേഴുകാരിയായ റുബാബിനെ വിവാഹം കഴിക്കുമെന്ന് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് അദ്ദേഹത്തെ രോക്ഷാകുലനാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചടങ്ങുകളില്‍ നിന്നും മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top