ദുബായില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചു

14951_S_dubai prison-Lദുബായ് : ദുബായില്‍ റംസാനിനോടനുബന്ധിച്ച് തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ വൈസ്്രപസിഡന്റും പ്രധാനമന്ത്രിയുമായി ഷെയ്ഖ് ബിന്‍ റാഷിദ് മുഹമ്മദ് ബിന്‍ അല്‍ മക്തൂം ആണ് തടവുകാര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. 892 തടവുകാരാണ് പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ മോചിതരാകുന്നത്.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി അറ്റോര്‍ണി ജനറല്‍ ഇസാം ഐസ എല്‍ ഹുമൈദാന്‍ പറഞ്ഞു. വിവിധ ജയിലുകളില്‍ കഴിഞ്ഞ തടവുകാര്‍ക്ക് റംസാന്‍ നാളുകളില്‍ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കാമെന്നും തെറ്റുകളില്‍ നിന്ന് മോചിതരായി പുതുജീവിതം നയിക്കണമെന്നും ഇസാം ഐസ എല്‍ ഹുമൈദാന്‍ പറഞ്ഞു.

റംസാന്റെ മഹത്തായ സന്ദേശങ്ങള്‍ ഉള്‍കൊണ്ടുകൊണ്ടും ദുബായിയുടെ സാംസ്‌കാരികമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുകൊണ്ടുമാണ് ദുബായ് ഭരണാധികാരി പൊതുമാപ്പ് പ്രഖ്വാപിച്ചതെന്നും എല്‍ ഹുമൈദാന്‍ പറഞ്ഞു. അതേസമയം ജയില്‍ മോചിതരാകുന്നവര്‍ വീണ്ടും തെറ്റ് ആവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share news
error: Content is protected !!
Scroll to Top