തിരുവനന്തപുരത്ത് രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

downloadതിരു : തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണന്‍ (50) ആണ് മരിച്ചത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സുദര്‍ശന്‍ എന്നയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെ ഒമ്പതാം വാര്‍ഡില്‍ രോഗികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

മാനസിക വിഭ്രാന്തിയുണ്ടെന്ന് സംശയിക്കുന്ന മണിയന്‍ എന്നയാളാണ് രോഗികളുമായി രാത്രി അടിപിടിയുണ്ടാക്കിയത്. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top