Section

malabari-logo-mobile

സലിം രാജ് ഭൂമിതട്ടിപ്പ്; അടിയന്തിര പ്രമേയത്തിന് അവതരണാനുമതിയില്ല; പ്രതിപക്ഷം സഭവിട്ടു

HIGHLIGHTS : തിരു: അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന...

kerala-niyamasabhaതിരു: അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന്റെ ഭൂമിതട്ടിപ്പില്‍ സിബിഐ അനേ്വഷണം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ആരോപിച്ച് വി ശിവന്‍കുട്ടി എംഎല്‍എയാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്ന് ശിവന്‍കുട്ടി ചോദിച്ചു. കേസില്‍ സിബിഐ ആവശ്യപ്പെട്ട എല്ലാ സൗകര്യങ്ങളും നല്‍കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയിലറിയിച്ചു. കോടതിയില്‍ ഉന്നയിക്കാത്ത പരാതിയാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

അതേസമയം മുഖ്യമന്ത്രിയുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എജിയുടെ ഓഫീസ് മുഖ്യമന്ത്രി ദുരുപയോഗം ചെയ്തതായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ പ്രസന്ന കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ സിബിഐ അനേ്വഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!