Section

malabari-logo-mobile

ബീവറേജ് ഔട്ട്‌ലെറ്റില്‍ അളവില്‍ കവിഞ്ഞ മദ്യവില്‍പ്പന

HIGHLIGHTS : കുറ്റിപ്പുറം : അളവില്‍ കവിഞ്ഞ മദ്യം വിറ്റ കേസില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ എടപ്പാള്‍ ഔട്ട്‌ലെറ്റിനെതിരെ എക്‌സൈസ് സംഘം കേസെടുത്തേക്കും. ഇന്നലെ രാത്ര...

IMG-20140626-WA0001 (1)കുറ്റിപ്പുറം : അളവില്‍ കവിഞ്ഞ മദ്യം വിറ്റ കേസില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ എടപ്പാള്‍ ഔട്ട്‌ലെറ്റിനെതിരെ എക്‌സൈസ് സംഘം കേസെടുത്തേക്കും. ഇന്നലെ രാത്രി ഏഴരക്ക് അടിച്ച് നല്‍കിയ ബില്‍ പ്രകാരമാണ് ചങ്ങരംകുളം എക്‌സൈസ് കേസെടുക്കുന്നത്.

എടപ്പാള്‍ ഔട്ട്‌ലെറ്റ് നമ്പരായ 10002 ന്റെ ഇന്‍വോയിസ് നമ്പര്‍ 09556 ബില്ലിലാണ് 3 ലിറ്ററിലേറെ മദ്യം വിറ്റതായി കാണിക്കുന്നത്. ഇതു കൂടാതെ 3 കുപ്പി ബിയറും അതേ ബില്ലില്‍ വിറ്റിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി കൈവശം വെക്കാവുന്നത് 3 ലിറ്റര്‍ മദ്യമാണെന്നിരിക്കെ അതില്‍ കൂടുതല്‍ മദ്യം വില്‍ക്കുന്നത് നിയമ വിരുദ്ധമാണ്.

sameeksha-malabarinews

ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ ക്യൂനിന്ന് വലിയ തോതില്‍ മദ്യം വാങ്ങി മറിച്ചു വില്‍ക്കുന്നത് നേരത്തെ പരാതിക്കിടയാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!