Section

malabari-logo-mobile

അര്‍ജന്റീനക്ക് ജയം

HIGHLIGHTS : പോര്‍ട്ടോ അലഗ്രേ: ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫിലെ അവസാന മല്‍സരത്തില്‍ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് അര്‍ജന്റീ...

Untitled-1 copyപോര്‍ട്ടോ അലഗ്രേ: ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫിലെ അവസാന മല്‍സരത്തില്‍ രണ്ടിനെതിരെ 3 ഗോളുകള്‍ക്ക് അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തി. ലേണല്‍ മെസിയുടെ ഇരട്ടഗോളും റോജോയുടെ ഒരു ഗോളുമാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. ഇന്നത്തെ രണ്ട് ഗോളുകള്‍ കൂടിയാകുമ്പോള്‍ ഗോള്‍ വേട്ടയില്‍ ബ്രസീലിന്റെ നെയ്മര്‍ക്കൊപ്പം മെസിയും സ്ഥാനം പിടിച്ചു.

നൈജീരിയക്ക് വേണ്ടി മൂസയാണ് രണ്ട് ഗോള്‍ നേടിയത്. ഗ്രൂപ്പ് എഫില്‍ രണ്ടാം മല്‍സരത്തില്‍ ഇറാനെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് ബോസ്‌നിയ തോല്‍പ്പിച്ചു. സീകോയും, യാനിക്കും, വെര്‍സെവിച്ചുമാണ് ബോസ്‌നിയക്കായി സ്‌കോര്‍ ചെയ്തത്. ഇറാന്റെ ഏകഗോള്‍ റാസയുടെ വകയായിരുന്നു. ആശ്വാസ വിജയം നേടാനായെങ്കിലും ബോസ്‌നിയയും, ഇറാനും നോക്കൗട്ടിലെത്താതെ പുറത്തായി. അര്‍ജന്റീനയോട് തോറ്റെങ്കിലും 4 പോയിന്റുമായി നൈജീരിയയും പ്രീക്വാര്‍ട്ടറിലെത്തി.

sameeksha-malabarinews

കിക്കോഫിന് വിസില്‍ മുഴങ്ങി 3ാം മിനിറ്റില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. ഇടതു വിങ്ങില്‍ നിന്ന് പന്തുമായി പാഞ്ഞ എയ്ഞ്ചല്‍ ഡി മരിയ തൊട്ടടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയത് ലയണല്‍ മെസി ഗോള്‍ വലയത്തിലേക്ക് അടിച്ചിടുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ തന്നെ അഹമ്മദ് മൂസയുടെ ഗോളിലൂടെ നൈജീരിയ അര്‍ജന്റീനക്ക് മറുപടി നല്‍കി. എയ്ഞ്ചല്‍ ഡി മരിയയുടെയും, മെസിയുടെയും നേതൃത്വത്തില്‍ അര്‍ജന്റീന താരങ്ങള്‍ ഇരമ്പി കയറിയതോടെ നൈജീരിയന്‍ ഗോള്‍ മുഖം വിറച്ചു. ആദ്യ പകുതിയില്‍ മെസി അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഇത്തവണ അര്‍ജന്റീനക്ക് ലീഡ് നല്‍കിയത് മെസ്സിയുടെ മാന്ത്രിക ഫ്രീ കിക് ആയിരുന്നു. 47 ാം മിനിറ്റില്‍ അര്‍ജന്റീന പ്രതിരോധ നിരയുടെ പിടിപ്പുകേട് തുറന്നു കാട്ടികൊണ്ട് മൂസ വീണ്ടും നൈജീരിയയെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റിനുള്ളില്‍ എസ്‌കിയല്‍ ലെവേസി എടുത്ത ഫ്രീ കിക്കില്‍ നിന്ന് മര്‍ക്കോസ് റോഹോ അര്‍ജന്റീനയുടെ വിജയ ഗോള്‍ കണ്ടെത്തി. കടുത്ത മാര്‍ക്കിങ്ങിന് വിധേയനായികൊണ്ടിരുന്ന മെസിയെ 63 ാം മിനിറ്റില്‍ പിന്‍വലിച്ചതോടെ അര്‍ജന്റീന അക്രമണത്തിന്റെ മൂര്‍ച്ച കുറച്ച് പ്രതിരോധം കൂട്ടുകയായിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്റുമായാണ് അര്‍ജന്റീന ഏറ്റുമുട്ടുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!