Section

malabari-logo-mobile

‘അള്ളാ’ എന്ന് വിളിക്കാന്‍ മുസ്ലീങ്ങള്‍ക്കേ അവകാശമൊള്ളൂ; മലേഷ്യന്‍ കോടതി

HIGHLIGHTS : കോലാലമ്പൂര്‍ : ‘അള്ളാ’ എന്ന് തങ്ങളുടെ ദൈവത്തെ വിളിക്കാന്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്ക് മാത്രമേ അവകാശമൊള്ളൂ എന്ന് മലേഷ്യന്‍ പരമോന്നത കോടതി. ഈ വിഷയത്തില...

download (1)കോലാലമ്പൂര്‍ : ‘അള്ളാ’ എന്ന് തങ്ങളുടെ ദൈവത്തെ വിളിക്കാന്‍ മുസ്ലീം മതവിഭാഗങ്ങള്‍ക്ക് മാത്രമേ അവകാശമൊള്ളൂ എന്ന് മലേഷ്യന്‍ പരമോന്നത കോടതി. ഈ വിഷയത്തില്‍ നേരത്തെ കീഴ്‌ക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കത്തോലിക്ക സഭ നല്‍കിയ ഹര്‍ജി കോടതി തള്ളികൊണ്ടാണ് മലേഷ്യന്‍ ഫെഡറല്‍ കോടതിയുടെ ഈ വിധി.

അറബിവാക്കായ അള്ള മലയ ഭാഷയില്‍ എല്ലാ മതവിഭാഗക്കാരും ദൈവത്തെ വിളിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മലയ ഭാഷയിലെ ബൈബിളിലും ഈ വാക്ക് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

sameeksha-malabarinews

ജനസംഖ്യയില്‍ മൂന്നില്‍ രണ്ട് മുസ്ലീങ്ങളായ മലേഷ്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശത്തെ സര്‍ക്കാര്‍ ഹനിക്കുകയാണെന്നാണ് കത്തോലിക്ക സഭ വാദിച്ചത്. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!