പറവൂര്‍ പീഡനകേസ് :പിതാവിന് 14 വര്‍ഷം,മാതാവിന്7 വര്‍ഷവും തടവ്

imagesഎറണാകൂളം : പറവൂര്‍ പീഡനകേസില്‍ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ പിതാവുമായ സുധീറിന് രണ്ട് കേസുകളിലായി 14 വര്‍ഷം തടവ്. രണ്ടാം പ്രതിയും പെണ്‍കുട്ടിയുടെ മാതവുമായ സുബൈദക്ക് 7 വര്‍ഷവും തടവ് വിധിച്ചു. കേസിലെ മറ്റ് റപതികളായ ജനതാ വിജയന്‍, ബിജു എന്നിവര്‍ക്ക് 7 വര്‍ഷം വീതവും തടവ് വിധിച്ചു.

പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീര്‍ , അമ്മ സുബൈദ, മനോജ് സിനിമ സഹ സംവിധായകരായ വിജയകുമാര്‍, ബിജു നാരായണന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏഴ്, എട്ട് കുറ്റപത്രങ്ങളിലായാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ ഇടനിലക്കാരി ഓമനയെ വെറുതെ വിട്ടു. ശിക്ഷ അല്‍പ്പസമയത്തിനകം വിധിക്കും.

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമസംവിധായകന്‍ അടക്കമുള്ളവരെ സാക്ഷിയായി വിസ്തരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top