എറണാകുളം : പറവൂര്‍ പെണ്‍വാണിഭകേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളടക്കം 5 പേര്‍ കുറ്റക്കാരാണെന്ന് എറണാകുളം സെഷന്‍സ് കോടതി. സുധീര്‍, സുബൈദ, ജനത വിജയന്‍, ബിജു, ഓമന എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീര്‍ , അമ്മ സുബൈദ, മനോജ് സിനിമ സഹ സംവിധായകരായ വിജയകുമാര്‍, ബിജു നാരായണന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏഴ്, എട്ട് കുറ്റപത്രങ്ങളിലായാണ് വിധി. തെളിവുകളുടെ അഭാവത്തില്‍ ഇടനിലക്കാരി ഓമനയെ വെറുതെ വിട്ടു. ശിക്ഷ അല്‍പ്പസമയത്തിനകം വിധിക്കും.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. സിനിമസംവിധായകന്‍ അടക്കമുള്ളവരെ സാക്ഷിയായി വിസ്തരിച്ചിരുന്നു.



