മന്ത്രിയിരിക്കെ പ്രതികരിച്ച പ്രധാനാധ്യാപികക്ക് നേരെ നടപടി

pk abdu rubbതിരു : വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ് ഇരിക്കുന്ന വേദിയില്‍ വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കി ഉദ്ഘാടനം നടത്തിയതിനെതിരെ പ്രതികരിച്ച പ്രധാനാധ്യാപികയെ സ്ഥലം മാറ്റി. തിരുവനന്തപുരം കോട്ടണ്‍ ഹില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സായ കെകെ ഊര്‍മ്മിളാ ദേവിയെയാണ് സ്ഥലം മാറ്റിയത്.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ജില്ലാ തല ഉദ്ഘാടനത്തിനായി രാവിലെ പത്ത് മുതല്‍ 8,9,10 ക്ലാസിലെ കുട്ടികളെ പഠനം മുടക്കി ഉദ്ഘാടനവേദിയിലിരുത്തിയതിനെതിരെയാണ് ഊര്‍മ്മിളാദേവി പ്രതികരിച്ചത്.

മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ് സംസാരിക്കവെയാണ് ഊര്‍മ്മിളാ ദേവി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിക്കെതിരെയല്ല താന്‍ പ്രതികരിച്ചത് എന്നും യോഗം സംഘടപിപ്പിച്ച ഡിസ്ട്രക്റ്റ് സെന്റര്‍ ഓഫ് ഇംഗ്ലീഷിലെ ഓഫീസര്‍മാരോടാണെന്നും പറഞ്ഞിരുന്നു.

മന്ത്രിക്കെതിരെ പറഞ്ഞ കാര്യങ്ങളെ കുറിച്ച് അനേ്വഷിക്കാനായി അഡീഷണല്‍ ഡിപിഐ സ്‌കൂളിലെത്തിയിരുന്നു. തെളിവെടുപ്പിന് ശേഷം ഡിപിഐ കഴിഞ്ഞ 21 ന് ഊര്‍മ്മിളാദേവിക്ക് മെമ്മോ നല്‍കുകയും മന്ത്രി താമസിച്ച് വന്നതിനെ കുറിച്ച് പ്രതികരിച്ചത് എന്തിനാണെന്നും ഇതിന് 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്മോ നല്‍കി നാല് ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലമാറ്റ ഓര്‍ഡര്‍ നല്‍കുകയാണുണ്ടായത്.

മന്ത്രിക്കെതിരെ പ്രതികരിച്ചതിനാണ് സ്ഥലം മാറ്റിയതെങ്കിലും മന്ത്രിയുടെ വാഹനം സ്‌കൂളില്‍ എത്തുമ്പോള്‍ ഗെയിറ്റ് അടഞ്ഞ് കിടന്നതിന്റെ പേരിലാണ് സ്ഥലം മാറ്റിയതെന്നാണ് ഔദേ്യാഗിക വിശദീകരണം.

 

Share news
error: Content is protected !!
Scroll to Top