ബൈക്കിടിച്ച് തെറിച്ച് വീണ പോലീസുകാരന്‍ രക്തംവാര്‍ന്ന് മരിച്ചു

Untitled-1 copyതിരു: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ് പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് കോണ്‍സ്റ്റബിളായ സനല്‍കുമാര്‍ (33) ആണ് മണിക്കൂറുകളോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്ന് മരണപ്പെട്ടത്. തുടര്‍ന്ന് അതുവഴിയെത്തിയ ട്രാഫിക് സ്റ്റേഷനിലെ പോലീസുകാരന്‍ സഹായത്തിനെത്തിയെങ്കിലും അതുവഴി കടന്നുപോയ ഒരു വാഹനങ്ങളും നിര്‍ത്തിയില്ല. തുടര്‍ന്ന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി നടയടച്ച് സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കള്ളിക്കാട് മൈലക്കരയിലെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ബൈക്കില്‍ പോകവെയാണ് സനല്‍കുമാര്‍ അപകടത്തില്‍ പെട്ടത്. വണ്‍വേയിലൂടെ കയറ്റം കയറി എത്തിയ സനല്‍കുമാറിന്റെ ബൈക്കില്‍ വണ്‍വേ തെറ്റിച്ച് എതിരെയെത്തിയ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സനല്‍ കുമാര്‍ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.

രാധികയാണ് സനല്‍കുമാറിന്റെ ഭാര്യ. മകന്‍ മൂന്നുവയസ്സുകാരന്‍ ഹരികൃഷ്ണന്‍.

Share news
error: Content is protected !!
Scroll to Top