Section

malabari-logo-mobile

ഇറ്റലി പുറത്ത്

HIGHLIGHTS : നടാല്‍ : ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കി ഇംഗ്ലണ്ടിന് പിന്നാലെ മുന്‍ചാമ്പ്യന്‍മാരായ ഇറ്റലിയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നിര്‍ണ്ണായകമായ പോരാട്ടത...

Untitled-1 copyനടാല്‍ : ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കി ഇംഗ്ലണ്ടിന് പിന്നാലെ മുന്‍ചാമ്പ്യന്‍മാരായ ഇറ്റലിയും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നിര്‍ണ്ണായകമായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ തോല്‍പ്പിച്ച് ഉറൂഗ്വ പ്രീ ക്വാര്‍ട്ടറില്‍ കടന്നു.

നടാലില്‍ എണ്‍പത്തിഒന്നാം മിനിറ്റില്‍ വീണ ഗോളാണ് ഇറ്റലിക്ക് പുറത്തേക്കുള്ള വഴിതെളിച്ചത്. സമനിലക്ക് കളിച്ച ഇറ്റലിക്ക് മികച്ച മുന്നേറ്റങ്ങളൊന്നും കാഴ്ച വെക്കാനായില്ല. ഉറൂഗ്വ ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും 80 മിനിറ്റ് വരെ ഗോള്‍ അകന്ന് നിന്നും നിര്‍ണ്ണായക സമയത്ത് സ്‌കോര്‍ ചെയ്യുക എന്ന പതിവ് ഉറൂഗ്വ ഇത്തവണയും തെറ്റിച്ചില്ല. എന്നാല്‍ 81 ാം മിനിറ്റില്‍ നിയോഗം പോലെ ഗൊഡ്ഡിന്റെ ഹെഡ്ഡര്‍ ഗോളായി മാറുന്നത് കണ്ട് ഇറ്റാലിയന്‍ ആരാധകര്‍ സ്തബ്ധരായി നോക്കി നിന്നു.

sameeksha-malabarinews

59 ാം മിനിറ്റില്‍ മര്‍ച്ചീസിയോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇറ്റലി 10 പോരായി ചുരുങ്ങി. സമനിലയില്‍ കളി അവസാനിക്കും എന്ന് കരുതിയിരിക്കെയാണ് ഗൊഡ്ഡിന്റെ ഹെഡ്ഡര്‍ ഗോളായത്. അതോടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അവസാന നിമിഷങ്ങളില്‍ ഇറ്റലി ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മടക്കാനായില്ല.

അവസാന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് കോസ്റ്റോറിക്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ രണ്ടാം സ്ഥാനക്കാരായിട്ടാണ് ഉറൂഗ്വ നോക്കൗട്ടില്‍ എത്തിയത്. തുടര്‍ച്ചയായി 3 ലോകചാമ്പ്യന്‍മാരായ സ്‌പെയിനും, ഇംഗ്ലണ്ടും, ഇറ്റലിയും പ്രീ ക്വാര്‍ട്ടര്‍ പോലും കാണാതെയാണ് പുറത്തായത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!