Section

malabari-logo-mobile

ഐവറി കോസ്റ്റ് പുറത്ത്; ഗ്രീസ് അവസാന പതിനാറില്‍

HIGHLIGHTS : ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഐവറി കോസ്റ്റിനെതിരെ ഗ്രീസിന് വിജയം. ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍റ്റിയിലൂടെയാണ് ഗ്രീസ് ആഫ്രിക്കന്‍ ടീമിനെ പിന്തള്ള...

Untitled-1 copyഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഐവറി കോസ്റ്റിനെതിരെ ഗ്രീസിന് വിജയം. ഇഞ്ചുറി ടൈമില്‍ നേടിയ പെനാല്‍റ്റിയിലൂടെയാണ് ഗ്രീസ് ആഫ്രിക്കന്‍ ടീമിനെ പിന്തള്ളിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയില്‍ നിന്ന് ഗ്രീസ് പ്രീക്വാര്‍ട്ടറിലെത്തി.

തൊണ്ണൂറാം മിനിറ്റില്‍ കളി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. സമനില ഐവറി കേസ്റ്റിന് പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കുമെന്നിരിക്കെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു ആരാധകര്‍.

sameeksha-malabarinews

ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ബോക്‌സില്‍ ഫൗളിന് വിധേയനായി സമാരസ് വീണതോടെ ഗ്രീസിന് അനുകൂലമായി പെനാല്‍റ്റി കിക്.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐവറി കോസ്റ്റിനെ തോല്‍പ്പിച്ച് ഗ്രീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് പ്രകടനം കുറിക്കുകയായിരുന്നു. മറുഭാഗത്താകട്ടെ നിരാശ ആഫ്രിക്കന്‍ കരുത്തന്‍മാരെ തളര്‍ത്തി. മുഴുവന്‍ സന്നാഹത്തോടെയാണ് ആഫ്രിക്കന്‍ ടീം അവസാന ഗ്രൂപ്പ് മല്‍സരത്തിനിറങ്ങിയത്.

ചരിത്രത്തിലാദ്യമായാണ് ഗ്രീസ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്നത്. നാല് പോയിന്റുമായി സി ഗ്രൂപ്പില്‍ കൊളംബിയക്ക് പിന്നില്‍ രണ്ടാംസ്ഥാനവുമായാണ് ഗ്രീസ് അവസാന പതിനാറില്‍ ഇടം തേടിയത്. തോറ്റെങ്കിലും തല ഉയര്‍ത്തിപിടിച്ച് മടങ്ങുമ്പോള്‍ കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി ആരാധകരെ കൊതിപ്പിച്ച ഒരു സുവര്‍ണ്ണ തലമുറ കൂടിയാണ് ഇതോടെ പിന്‍വാങ്ങുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!