ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി 5 മരണം

Rajdhani_Expressപട്‌ന: ബീഹാറില്‍ ട്രെയിന്‍ പാളം തെറ്റി 5പേര്‍ മരിച്ചു.ചപ്രയില്‍ ന്യൂഡല്‍ഹി – ദ്വീബ്രുഗഡ് രാജധാനി എക്‌സ്പ്രസ്സ് (12236) ആണ് പാളം തെറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം ഉണ്ടായത്. തീവണ്ടിയുടെ 12 കോച്ചുകളും പാളം തെറ്റിയതായി റെയില്‍വേ വക്താവ് അനില്‍ സക്‌സേന പറഞ്ഞു. ബി ഒന്നു മുതല്‍ 4 വരെയുള്ള കോച്ചുകളും പാന്‍ട്രികാറും പാളം തെറ്റി മറിഞ്ഞു.

രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണോ എന്ന് സംശയിക്കുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അരുണേന്ദ്ര കുമാര്‍ പറഞ്ഞു.

ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് എത്രയും പെട്ടെന്ന് മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കാന്‍ റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈസ്റ്റ് സെന്ററല്‍ റെയില്‍വേ ഉന്നത ഉദേ്യാഗസ്ഥരും റെയില്‍വേ മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top