ബീനാപോള്‍ രാജിവെച്ചു

Beena Paul Venu camera man daughter Malavika marriage news photosതിരു: ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനം ബീനാപോള്‍ രാജിവെച്ചു. അക്കാദമിയിലെ അധികൃതരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി സേവനം അനുഷ്ടിച്ച് വരികയായിരു. ഒരാഴ്ച മുമ്പ് തന്നെ ബീനാപോള്‍ രാജിക്കത്ത് നല്‍കിയിരുന്നു.

അതെസമയം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൂടി മുന്‍കൈയെടുത്ത് ബീനാപോളിനെ നീക്കിയതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ താന്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി മടങ്ങുന്നുവെന്നാണ് ബീനാപോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ബീനാപോളിന്റെ അഭാവത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണും ചലച്ചിത്ര അക്കാദമിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top