
വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സര്‍വകലാശാലയില്‍ സൗരോര്‍ജപ്പാടം
വൈദ്യുതിച്ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി. അധികൃതരും സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ച നടന്നു. പദ്ധതിക്ക് ഈ വര്‍ഷമാദ്യം തന്നെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂണിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂണിറ്റ് വരെ വേണ്ടിവരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബില്ലിനത്തില്‍ വര്‍ഷംതോറും 1.26/- കോടി രൂപ ലാഭിക്കാനാകും. 10/- കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാലാ കാമ്പസിലെ വിവിധ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളിലായി 305 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പാനലുകളുണ്ട്. പ്രതിദിനം 915 യൂണിറ്റ് വൈദ്യുതി വരെ ഇത്തരത്തില്‍ ലഭിക്കുന്നു. സര്‍വകലാശാലാ കാമ്പസിന്റെ പടിഞ്ഞാറ് ഭാഗത്ത് സയന്‍സ് ബ്ലോക്കിന് സമീപത്തുള്ള തരിശ് ഭൂമിയിലാണ് പുതുതായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് മുന്നോടിയായി വിശദമായ പദ്ധതി റിപ്പോര്‍ട്ടും പ്രായോഗികതാ പഠനവും നടത്തേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുമായി ധാരണാപത്രം ഒപ്പുവെച്ചാല്‍ വൈകാതെ നിര്‍മാണ ജോലികള്‍ തുടങ്ങും. പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ഡയറക്ടര്‍ അഡ്വ. വി. മുരുഗദാസ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, സര്‍വകലാശാലാ എഞ്ചിനീയര്‍ ജയന്‍ പാടശ്ശേരി, കെ.എസ്.ഇ.ബി. എഞ്ചിനീയര്‍മാരായ എം.ടി. പങ്കജാക്ഷന്‍, ഒ.പി. വേലായുധന്‍, എ. അഭിലാഷ്, പി.വി. സുപ്രിയ, എം. ജമീല്‍ മുഹമ്മദ്, വി.സി. ജിനീഷ്, സര്‍വകലാശാലാ ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. എം.എം. മുസ്തഫ, സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ
ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ അപേക്ഷ
സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് (CCSS 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർത്ഥികൾക്കായുള്ള ബി.കോം. പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ജൂൺ അഞ്ചിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ നവംബർ 2023 (2022 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ (കേന്ദ്രം: സെന്റ് മേരീസ് കോളേജ് തൃശ്ശൂർ) പ്രാക്ടിക്കൽ പരീക്ഷകളും ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (കേന്ദ്രം: എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) പ്രാക്ടിക്കൽ പരീക്ഷകളും പുതുക്കിയ തീയതികൾ പ്രകാരം യഥാക്രമം 17-നും 20-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷ
സ്പോർട്സ് / എൻ.സി.സി. പ്രതിനിധ്യം മൂലം അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.സി.എ. / ബി.കോം. / ബി.ബി.എ. (CBCSS-UG) നവംബർ 2023 റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പരീക്ഷ മെയ് 23-ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / എം.ടി.ടി.എം. / എം.ബി.ഇ. / എം.ടി.എച്ച്.എം. / എം.എച്ച്.എം. (PG-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) വിദ്യാർത്ഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. (PG-SDE-CBCSS 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ജൂലൈ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീടറിയിക്കും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായുള്ള രണ്ടാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം മാത്രം) ഏപ്രിൽ 2021 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
എസ്.ഡി.ഇ. അവസാന വർഷ എം.എസ് സി. മാത്തമാറ്റിക്സ് (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) നവംബർ 2022, ഏപ്രിൽ 2022 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




