Section

malabari-logo-mobile

ഇ.എസ്. സുലൈമാന്‍ മാസ്റ്റര്‍(75)നിര്യാതനായി

HIGHLIGHTS : E.S. Sulaimaster (75) passed away

പരപ്പനങ്ങാടി : പരപ്പനങ്ങാടി നമ്പുളം സൗത്തിലെ ഇ.എസ്. സുലൈമാന്‍ മാസ്റ്റര്‍ (75) നിര്യാതനായി. കൊടുങ്ങല്ലൂര്‍ വടക്കും പുറം സ്വദേശി പരേതനായ ഇറക്കത്ത് സെയ്തു മുഹമ്മദിന്റെ മകനാണ്. തിരൂരങ്ങാടി ഓറിയന്റല്‍ യു പി സ്‌കൂള്‍ അധ്യാപകനായി വിരമച്ച ഇ. എസ്. സുലൈമാന്‍ മാസ്റ്റര്‍ അരനൂറ്റാണ്ടിലേറെ കാലം സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്നു. ദീര്‍ഘകാലം മാധ്യമം ദിനപത്രത്തിന്റെ തിരൂരങ്ങാടി ഏരിയ തല ലേഖകനുമായിരുന്നു.പരപ്പനങ്ങാടി ജനകീയ വികസന മുന്നണി സ്ഥാപക ട്രഷര്‍ ,
വെല്‍ഫയര്‍ പാര്‍ട്ടി മുന്‍സിപ്പല്‍ മുന്‍ അധ്യക്ഷന്‍,
ഇസ് ലാമിക പ്രസ്ഥാനത്തിന്റെ പ്രാദേശിക അമീര്‍,
ഡയലോഗ് സെന്റര്‍ കേരള യൂനിറ്റ് വക്താവ്,
പരപ്പനങ്ങാടി ഫ്രയിഡെ ക്ലബ് അധ്യക്ഷന്‍,
പരപ്പനങ്ങാടി എസ്. എന്‍. എം. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പി. ടി. എ പ്രസിഡന്റ്, പരപ്പനങ്ങാടി ടൗണ്‍ അബ്‌റാര്‍ മഹല്ല് മുന്‍ അധ്യക്ഷന്‍, അബ്‌റാര്‍ സക്കാത്ത് സെല്‍ പ്രസിഡന്റ്,
തുടങ്ങി പദവികള്‍ വഹിച്ചിട്ടുണ്ട്.
ഭാര്യ: ഹൂര്‍ബാനു.മക്കള്‍: ഹാസിബ , നുസൈബ, ലുബൈബ, മുഹമ്മദ് അസ്ലം (അസിസ്റ്റന്റ് പ്രഫസര്‍ ന്യൂ കോളേജ് ചെന്നൈ ), അഫ്‌സല്‍ (അസിസ്റ്റന്റ് പ്രഫസര്‍ സദക്കത്തുള്ള കോളേജ് തിരുന്നല്‍ വേലി ),മരുമക്കള്‍: സെയ്ഫുദ്ദീന്‍ (ഖത്തര്‍ ) , മുഹമ്മദ് (കച്ചവടം മലപ്പുറം ) , സാലിഹ് (സ്പഷ്യല്‍ വില്ലേജ് ഓഫീസര്‍ ചെറുപ്പുളശ്ശേരി), നസ്മ (അസിസ്റ്റന്റ് പ്രഫസര്‍ ഗവ: കോളേജ് താനൂര്‍ ) , ഹിബ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!