പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു.

abdu-rabbതിരു: കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. മന്ത്രിയെ വിമര്‍ശിച്ചതിനാണ് സ്ഥലം മാറ്റിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രധാന അധ്യാപിക തന്നെ ഇകഴ്ത്തിയെന്ന് വിദ്യഭ്യാസമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭക്ക് മുന്നില്‍ പ്രതിപക്ഷം കുത്തിയിരിക്കുകയാണ്.

വര്‍ഗീയത തലക്ക് പിടിച്ച മന്ത്രിയുടെ ഭ്രാന്തന്‍ നടപടിയാണ് അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെന്ന് എകെ ബാലന്‍ എംഎല്‍എ ആരോപിച്ചു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ജില്ലാതല ഉദ്ഘാടനത്തിനായി മന്ത്രി വരാന്‍ മണിക്കൂറുകള്‍ വൈകിയത് കാരണം വിദ്യാര്‍ത്ഥികളുടെ ഉച്ചവരെയുള്ള പഠനം മുടങ്ങി. വൈകിയെത്തിയ മന്ത്രിയോട് മന്ത്രി ഇരിക്കെ പൊതുവേദിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതിഷേധമറിയിച്ചു. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. സംഭവത്തിന് ശേഷം പ്രധാനാധ്യാപികയെ സ്ഥലം മാറ്റി വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കി.

Share news
error: Content is protected !!
Scroll to Top