തിരൂരില്‍ മൊബൈല്‍ മോഷ്ടാക്കളായ 4 പേര്‍ പിടിയില്‍

theft-51തിരൂര്‍ : മൊബൈല്‍ മോഷ്ടാക്കളായ 4 പേര്‍ പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശികളായ ഹര്‍ഷിദ് (22), അബ്ദുള്ള (20),മുസ്തക്കീം (20), റാഷിദ് (20) എന്നിവരെയാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ കോട്ടക്കലിലെ മൊബൈല്‍ ഷോപ്പുകളില്‍ നിന്നും ഫോണുകള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. മോഷണത്തിന് ശേഷം ഓട്ടോയില്‍ കയറിയ പ്രതികള്‍ തിരൂരിലേക്ക് പോകുന്നതിനിടയിലാണ് പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ പിന്തുടര്‍ന്ന് തിരൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് രണ്ട് പേരെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോളാണ് കൂട്ടുപ്രതികളായ രണ്ട് പേരെ കുറിച്ച് വിവരം ലഭിച്ചത്. ഇതെ തുടര്‍ന്ന് കോട്ടക്കലിലെ മുറിയില്‍ നിന്നുമാണ് മറ്റ്് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തത്.

കേരളത്തില്‍ നിന്നും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇവര്‍ ഡല്‍ഹിയില്‍ വില്‍പ്പന നടത്തുകയാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

തിരൂര്‍ ഡിവൈഎസ്പി അസൈനാര്‍ , സിഐ ആര്‍ റാഫി, കോട്ടക്കല്‍ എസ്‌ഐ ബെന്നി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top