Section

malabari-logo-mobile

ഇറാഖ് വിഭജനത്തിന്റെ വക്കില്‍

HIGHLIGHTS : ഇറാക്കില്‍ വംശീയ പോരാട്ടം അതിരൂക്ഷമായതോടെ വിഭജനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് രാഷ്ട്രം. ഏഴ് നഗരങ്ങള്‍ ഐസില്‍ തീവ്രവാദികളും, കിര്‍കുക്ക് മേഖല ക...

downloadഇറാക്കില്‍ വംശീയ പോരാട്ടം അതിരൂക്ഷമായതോടെ വിഭജനത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് രാഷ്ട്രം. ഏഴ് നഗരങ്ങള്‍ ഐസില്‍ തീവ്രവാദികളും, കിര്‍കുക്ക് മേഖല കുര്‍ദ് വിഭാഗക്കാരും കയ്യടക്കി വെച്ചിരിക്കുകയാണ്. ഭരണപക്ഷത്തിന് മേല്‍കൈയുള്ളത് ബാഗ്ദാദ്, ബസ്ര മേഖലകളില്‍ മാത്രമാണ്.

ഒരാഴ്ചകൊണ്ട് തന്നെ മൂന്നായി വിഭജിക്കപ്പെട്ട നിലയിലാണ് ഇറാക്ക്. മൊസൂള്‍ , ബെയ്ജി, തികൃത്ത്, സമാറ ഉള്‍പ്പെടെ 7 പ്രധന നഗരങ്ങള്‍ ഐസില്‍ തീവ്രവാദികളുടെ കയ്യിലാണ്. വടക്കന്‍ പ്രവിശ്യകളില്‍ ഐസില്‍ തീവ്രവാദികളാണ് ഇപ്പോള്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നത്. ഒരേ സമയം കുറുദുകള്‍ക്കും, ഇറാക്ക് സൈന്യത്തിനുമെതിരെയാണ് സുന്നി തീവ്രവാദികളുടെ പോരാട്ടം. ഇത് കുറുദുകള്‍ക്ക് പരോക്ഷമായി ഗുണം ചെയ്തിട്ടുണ്ട്. കലാപത്തിന്റെ പേരില്‍ കുറുദുകള്‍ കിര്‍കുക്ക് ഉള്‍പ്പെടെയുള്ള മേഖലകള്‍ പിടിച്ചെടുത്തിരിക്കുകയാണ്.

sameeksha-malabarinews

സുന്നികളുടെ ബാഗ്ദാദ് പ്രവേശനം തടയാന്‍ കുര്‍ദുകളെ ഇറക്കി സേനക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. കുറുദുകള്‍ക്ക് ഇറാക്കി സൈന്യത്തിന് മുന്നില്‍ തങ്ങളുടെ ശക്തി തെളിയിക്കാനുള്ള സുവര്‍ണ്ണാവസരമായി മാറിയിരിക്കുകയാണ് നിലവിലെ രാഷ്ട്രീയ സ്ഥിതി. അതേസമയം കാര്യങ്ങള്‍ പഴയ രീതിയിലാകാന്‍ കുറുദുകള്‍ കൂടുതല്‍ മേഖലകള്‍ തങ്ങള്‍ക്ക് വേണമെന്നും ഇവിടങ്ങളില്‍ സ്വയം ഭരണാവകാശം വേണമെന്നും ആവശ്യപ്പെടും. തീവ്രവാദികള്‍ ബാഗ്ദാദ് പിടിച്ചെടുത്താല്‍ ഒരു റിപ്പബ്ലിക് രാഷ്ട്രമെന്ന നിലക്ക് ഇറാക്കിന് മുന്നോട്ട് പോകാന്‍ കഴിയില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടല്‍ മൂലം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും വംശീയമായ ചേരിതിരിവ് എക്കാലവും ഇറാക്കില്‍ നിലനില്‍ക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!