വാലുമുളച്ച മുസ്ലീം ബാലന്‍ ഹനുമാന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍

Untitled-1 copyശരീരത്തിന് പിറകില്‍ വാലുമുളച്ച ബാലനെ ഹനുമാന്റെ പുനര്‍ജന്മമെന്ന് വിശ്വാസികള്‍. പഞ്ചാബിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ 13 കാരന്‍ ഹര്‍ഷിദ് അലിഖാനാണ് ഇപ്പോള്‍ നിരവധിപേരുടെ ദൈവമായിരിക്കുന്നത്. ബാലന് വാലുമുളച്ചതോടെ ഹനുമാന്റെ പുനര്‍ജന്മത്തെ കാണാനും അനുഗ്രഹം വാങ്ങിക്കാനുമായി നിരവധിപേരാണ് എത്തികൊണ്ടിരിക്കുന്നത്.

ഹര്‍ഷിദിന്റെ അനുഗ്രഹം ലഭിച്ചവര്‍ക്ക് നിരവധി നല്ല അനുഭവങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കുട്ടി ഹനുമാനെ കാണാനുള്ളവരുടെ തിരക്ക് നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാലുകള്‍ക്ക് വൈകല്ല്യമുള്ള ഈ കുട്ടി വീല്‍ചെയറിലാണ് സഞ്ചരിക്കുന്നത്.

അതേസമയം വാല്‍ സുരക്ഷിതമായ രീതിയില്‍ മുറിച്ചു കളയാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ടെങ്കിലും വീട്ടുകാര്‍ അതിന് തയ്യാറായിട്ടില്ല.

Share news
error: Content is protected !!
Scroll to Top