മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷക്ക് വിധിക്കപ്പെട്ട സുഡാന്‍ കാരിയായ ഡോക്ടര്‍ ജയില്‍ മോചിതയായി. ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിനാണ് ഇസ്ലാം വിഭാഗത്തില്‍ പെട്ട മറിയം യഹ്യാ ഇബ്രാഹീമിനെ വധശിക്ഷക്ക് വിധിച്ചത്.
ജയില്‍ മോചിതയായ യുവതിയും കുടുംബവും സുഡാനിലെ അമേരിക്കന്‍ എംമ്പസിയില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍. രാജ്യം വിട്ട് പോകരുതെന്ന നിബന്ധനയില്‍ കഴിഞ്ഞയാഴ്ച ഡോക്ടര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍ ഇത് ലംഘിച്ച് ഡോക്ടറും കുടുംബവും നാട് വിടാന്‍ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തില്‍ വെച്ച് പിടിക്കപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് ഇവരെ വീണ്ടും തടവിലാക്കുകയായിരുന്നു. എന്നാല്‍ ഇതേ തുടര്‍ന്ന് രാജ്യം വിട്ട് പോകില്ലെന്ന ആള്‍ജാമ്യത്തിലാണ് ഡോക്ടര്‍ക്കിപ്പോള്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.




