Section

malabari-logo-mobile

പരപ്പനങ്ങാടി മേല്‍പ്പാലം ടോള്‍; പ്രദേശവാസികളെ ഒഴിവാക്കി

HIGHLIGHTS : പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍പിരിവില്‍ നിന്നും ഗ്രാമപഞ്ചായത്ത് നിവാസികളെ ഒഴിവാക്കിയതായി മുഖ്യമന്ത്രി...

parappanangadi tollbooth.1പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേ മേല്‍പ്പാലത്തിന് ഏര്‍പ്പെടുത്തിയ ടോള്‍പിരിവില്‍ നിന്നും ഗ്രാമപഞ്ചായത്ത് നിവാസികളെ ഒഴിവാക്കിയതായി മുഖ്യമന്ത്രി. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി പികെ അബ്ദുറബ്ബുമായി നടത്തിയ ചര്‍ച്ചയിലാണ് തിരുമാനം.

ചര്‍ച്ചയില്‍ പി ഡബ്ല്യൂഡി, ആര്‍ ബി ഡി സി മറ്റ് ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തിരൂരങ്ങാടി ജോയിന്റ് ആര്‍ടി ഓഫീസില്‍ നിന്നും വാഹനങ്ങളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന കാര്‍ഡ് നല്‍കി അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഈ കാര്‍ഡ് കൈവശമുള്ള പ്രദേശ വാസികളെ ടോളില്‍ നിന്നും ഒഴിവാക്കും.

sameeksha-malabarinews

അതേസമയം ഒരു വര്‍ഷമായി തുടരുന്ന ജനകീയ ആക്ഷന്‍ കമ്മറ്റിയുടെ സമരം ജനപങ്കാളിത്തത്തോടെ ഇപ്പോഴും തുടരുകയാണ്. 2013 ജൂണ്‍ 8 നാണ് പരപ്പനങ്ങാടയില്‍ അവുക്കാദര്‍ കുട്ടി നഹയുടെ പേരിലുള്ള പാലം ഉദ്ഘാടനം ചെയ്യ്ത്. പരപ്പനങ്ങാടി പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്ന ഈ മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തിയതിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉയര്‍ന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജ് വരെ നടന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!