സ്‌കൂളുകളില്‍ ലൈംഗിക വിദ്യഭ്യാസം നിരോധിക്കും; ആരോഗ്യമന്ത്രി

Harsh-Vardhanദില്ലി : സ്‌കൂളുകളില്‍ ലൈംഗിക വിദ്യഭ്യാസം നിരോധിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. എയ്ഡ്‌സ് രോഗത്തെ കുറിച്ചും, ഉറകളെകുറിച്ചും നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.

സ്‌കൂളുകളില്‍ ലൈംഗിക വിദ്യഭ്യാസം നിരോധിച്ച് യോഗ നിര്‍ബന്ധമാക്കാനാണ് മന്ത്രിയുടെ പദ്ധതി. നേരത്തെ ഉറകളുടെ ഉപയോഗം കൊണ്ട് മാത്രം എയ്ഡ്‌സ് രോഗത്തെ തടയാനാകില്ലെന്നും പങ്കാളിയോട് വിശ്വാസ്യത പുലര്‍ത്തിയാല്‍ എയ്ഡ്‌സ് വലിയ പരിധി വരെ തടയാനാകുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

എന്നാല്‍ അന്ന് മാധ്യമങ്ങളെ പഴിചാരിയത് പോലെ തന്നെ ഇപ്പോള്‍ പ്രശ്‌നം വിവാദമായപ്പോള്‍ വീണ്ടും മാധ്യമങ്ങളെ പഴി ചാരി മന്ത്രി തടിയെടുത്തിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top