Section

malabari-logo-mobile

വിദ്യഭ്യാസവകുപ്പിന്റെ നിലപാടുകള്‍ക്കെതിരെ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു

HIGHLIGHTS : തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായ കെ.കെ അനീഷിനെ സ്‌കൂള്‍ മാനേജര്‍ അകാരണമായി പിരിച്ചുവിട്ടതിലും, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂ...

fseto prakadanam at malappuram DEO office. 27.6.14 (1)തിരൂരങ്ങാടി: മൂന്നിയൂര്‍ ഹൈസ്‌ക്കൂള്‍ അദ്ധ്യാപകനായ കെ.കെ അനീഷിനെ സ്‌കൂള്‍ മാനേജര്‍ അകാരണമായി പിരിച്ചുവിട്ടതിലും, തിരുവനന്തപുരം കോട്ടണ്‍ ഹില്‍ സ്‌കൂള്‍ ഹെഡ്മിസ്റ്റ്രസ് ഊര്‍മ്മിളാ ദേവിയെ അന്യായമായി സ്ഥലം മാറ്റം നടത്തിയ ഡി.പി.ഐ.യുടെ നടപടിയിലും പ്രതിഷേധിച്ച് അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്ത്വത്തില്‍ ഡി.ഇ.ഒ.ഓഫീസുകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി.

മലപ്പുറം ഡി.ഇ.ഒ.ഓഫീസിനു മുന്നില്‍ നടത്തിയ പ്രകടനത്തില്‍ എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി വി.ശിവദാസ്, ജില്ലാ പ്രസിഡന്റ് ബേബി മാത്യു, അനില്‍ കുമാര്‍ (കെ.ജി.ഒ.എ),സി.എസ്.മനോജ് (പി.എസ്സ്.സി.എംപ്ലോയീസ് യൂണിയന്‍), പി.എന്‍ സുരേഷ് ബാബു എന്നവര്‍ സംസാരിച്ചു.

sameeksha-malabarinews

തിരൂര്‍ ഡി.ഇ.ഒ ഓഫിസിനു മുന്നില്‍ നടത്തിയ പ്രകടനത്തില്‍ ആര്‍.കെ.ബിനു, വി.പി.സിനി, പി.വി.സേതുമാധവന്‍, ഹരിലാല്‍, സുനില്‍ എന്നിവരും, തിരൂരങ്ങാടി ഡി.ഇ.ഒ.ഓഫീസിനു മുന്നില്‍ ബി.സുരേഷ്, പ്രേമന്‍ പരുത്തിക്കാട്, പി.ബിനു, പി.മോഹന്‍ദാസ് എന്നിവരും വണ്ടൂര്‍ ഡി.ഇ.ഒ.ഓഫീസിനു മുന്നില്‍ നടത്തിയ പ്രകടനത്തില്‍ ടി.കെ. ഗോപാലകൃഷ്ണന്‍, കെ.പി.വിജയകുമാര്‍, പി.വി.സുരേന്ദ്രന്‍ എന്നിവരും സംസാരിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!