കെ.എസ്.ഇ.ബി.യെ തകര്‍ക്കരുത്; എസ്.ഡി.പി.ഐ.

sdpiമലപ്പുറം: ക്രിയാത്മകമായ തീരുമാനങ്ങളും സുതാര്യമായ ഇടപെടലുകളുമില്ലാതെ കെടുകാര്യസ്ഥതയിലേക്കു തള്ളിയിട്ട് വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എസ്.ഡി.പി.ഐ.ജില്ലാ ഖജാന്‍ജി അഡ്വ. സാദിഖ് നടുത്തൊടി. വൈദ്യുതി ബോര്‍ഡിലേക്ക് കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ മലപ്പുറം വൈദ്യുതി ഓഫീസിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളുമടക്കം മൂവായിരം കോടിയിലേറെ രൂപയാണ് വൈദ്യുതി ബോര്‍ഡിലേക്ക് അടക്കാനുള്ളത്. ഇവ പിരിച്ചെടുക്കാതെ സാധാരണക്കാരനു മേല്‍ വിവിധ പേരുകളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന വൈദ്യുതി ബോര്‍ഡും ഭരണവര്‍ഗവും തെറ്റ് തിരുത്താന്‍ തയ്യാറാകണം. സംസ്ഥാനം വാങ്ങാത്ത വൈദ്യുതിക്കു പോലും പതിറ്റാണ്ടിലേറെയായി പണം അടച്ചു കൊണ്ടിരിക്കുകയാണ് സംസ്ഥാന വൈദ്യുതിബോര്‍ഡ്. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി സിദ്ദീഖ്, ചേക്കുപ്പ, പി അബൂബക്കര്‍ നേതൃത്വം നല്‍കി.

മഞ്ചേരിയില്‍ എസ്.ഡി.പി.ഐ.ജില്ലാ വൈസ്പ്രസിഡന്റ് സി ജി ഉണ്ണി ഉദ്ഘാടനം ചെയ്തു. സി അക്ബര്‍, ഹംസ പള്ളിയാളി, എം കെ അശ്‌റഫ് നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top