കോട്ടക്കലില്‍ വീട് കയറി ആക്രമണം 50 പേര്‍ക്കെതിരെ കേസ്

പ്രതികള്‍ എന്‍ഡിഎഫുകാരെന്ന് പോലീസ്

KOTTAKKAlകോട്ടക്കല്‍: എടരിക്കോട് ചുടലപ്പാറയില്‍ പട്ടികജാതി കോളിനിയില്‍ ദളിത് കുടംബത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ചാത്തപ്പന്‍, മകന്‍ സന്തോഷ് , സഹോതരിമാരായ തങ്ക, കാളി എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ തങ്കയുടെ നില ഗുരുതരമാണ്. അര്‍ബുദരോഗികൂടിയായ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

ആക്രമണവുമായി ബന്ധപ്പെട്ട് ചുടലപ്പാറ സ്വേദേശി നാസര്‍, ഉസ്മാന്‍ഹാജി, ഹിദായത്ത്, അബ്ദു ഒറ്റത്തെങ്ങ്, മുഹമ്മദ് ഇല്ലിക്കോടന്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത് ഇവര്‍ എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴഴ്ച രാത്രിയിലാണ് അക്രമം നടന്നത് സ്ഥലത്തെ വഴിതര്‍ക്കമാണ് അക്രമത്തിന് കാരണം.

 

Share news
error: Content is protected !!
Scroll to Top