എടപ്പാള്‍: പൂരക്കത്തറയിലെ കടയില്‍ നിന്ന് വാങ്ങിയ ഇറച്ചി വീട്ടിലെത്തി വേവിച്ചപ്പോള്‍ പുഴുക്കള്‍ നുരയുന്നത് കണ്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ ആരോഗ്യവകുപ്പും പോലീസും ഭക്ഷ്യസുരക്ഷവകുപ്പും ചേര്‍ന്ന് എടപ്പാളില്‍ ഇറച്ചിക്കട പുട്ടിച്ചു. പരിശോധനയില്‍ കട നടന്നിരുന്നത് കോഴിയിറച്ചി വില്‍ക്കാനുള്ള ലൈസന്‍സില്‍ മാത്രമാണെന്നും കണ്ടെത്തിയിട്ടുണ്ട്. നടവുട്ടം വാകയില്‍ ചോയിയാണ് ഈ കടയില്‍ നിന്ന് ഒന്നര കിലോ ഇറച്ചി വാങ്ങിയത്. വീട്ടില്‍ കൊണ്ടുപോയി കുക്കറിലിട്ട് വേവിച്ചപ്പോഴാണ് പുഴക്കള്‍ നുരഞ്ഞുപൊന്തിയത്്
ഭക്ഷ്യസുരക്ഷാവകുപ്പ് ഇറച്ചിയുടെ സാമ്പിള്‍ ശേഖരിച്ച് കോഴി്‌ക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചിട്ടുണ്ട്




