ഇറാഖില്‍ മലയാളി നേഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്ന ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് ഭീഷണി

isis_fightersബാഗ്ദാദ് : മലയാളി നേഴ്‌സുമാര്‍ കുടുങ്ങി കിടക്കുന്ന തിക്രിതിലെ ആശുപത്രി ബോംബിട്ട് നശിപ്പിക്കുമെന്ന് ഐസില്‍ തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ആശുപത്രി വിട്ടുപോകാനാണ് എല്ലാവരോടും തീവ്രവാദികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്രവാദികളുടെ അന്ത്യശാസനം നേഴ്‌സുമാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കൂടാതെ തീവ്രവാദികള്‍ ആദ്യം പിടിച്ചെടുത്ത നഗരമായ മൊസൂളിലേക്ക് തങ്ങളെ കൊണ്ടു പോകുമെന്ന് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതായും കൂടെയുണ്ടായിരുന്ന 33 ബംഗാളി നേഴ്‌സുമാര്‍ ഇന്നലെ രക്ഷപ്പെട്ടതായും നേഴ്‌സുമാര്‍ വ്യക്തമാക്കി.

ഇറാഖില്‍ കുടുങ്ങി കിടക്കുന്ന നേഴ്‌സുമാരെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം ഇറാഖില്‍ കഴിയുന്ന നേഴ്‌സുമാരുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. നേഴ്‌സുമാരെ സൗജന്യമായി തിരികെ നാട്ടിലെത്തിക്കുന്ന കാര്യത്തിലാണ് ആദ്യപരിഗണന നല്‍കുകയെന്നും, വിമാനത്താവളത്തിലെത്തിക്കുക എന്നത് അപ്രായോഗികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ന് മുഖ്യമന്ത്രി വിദേശകാര്യമന്ത്രി സുഷമസ്വരാജിനെ കാണുന്നുണ്ട്.

രാജ്യത്തെ സുന്നി വിഭാഗത്തിന് പൊതുമാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് ഇറാഖ് പ്രധാനമന്ത്രി ന്യൂറി അല്‍മാലിക്കി വ്യക്തമാക്കി. രാജ്യത്ത് രക്തമൊഴുക്കിയവര്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും മാപ്പ് നല്‍കുമെന്നും ഔദേ്യാഗിക ടെലിവിഷനിലൂടെ ന്യൂറി അല്‍മാലിക്കി പറഞ്ഞു. എന്നാല്‍ മാലിക്കിയുടെ പ്രസ്താവന സുന്നികളെ ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് നേതാക്കള്‍ വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top