ഇന്ന് പ്ലാസ്റ്റിക് വിരുദ്ധദിനം

imagesകോഴിക്കോട്: പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (വ്യാഴം) പ്ലാസ്റ്റിക് വിരുദ്ധ ദിനം ആചരിക്കും. വിദ്യാലയങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗ് വിരുദ്ധ പ്രതിജ്ഞ ചൊല്ലും.പ്ലാസ്റ്റിക്കിന്റെ ദോഷഫലങ്ങളെ ആസ്പദമാക്കിയുള്ള ഉപന്യാസ മത്സരങ്ങളും റാലികളും സംഘടിപ്പിക്കും. പഞ്ചായത്തു തലത്തില്‍ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30 ന് കളക്ടറേറ്റിന് മുന്നില്‍ ജീവനക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാനത്തില്‍ ജമീല പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ കലക്ടര്‍ സി.എ.ലത അദ്ധ്യക്ഷത വഹിക്കും.

 

Share news
error: Content is protected !!
Scroll to Top