സുനന്ദപുഷ്‌കറിന്റെ മരണം; സിബിഐ അനേ്വഷണത്തിന് കേന്ദ്രം ആലോചിക്കുന്നു

Sunanda_Pushkar11ദില്ലി : സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച അനേ്വഷണം സിബിഐക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സാധ്യത തേടി. സിബിഐ അനേ്വഷണത്തിനായുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന.

കേസില്‍ ദില്ലി പോലീസിന്റെ അനേ്വഷണം സംബന്ധിച്ച് പരാതി ഉയര്‍ന്നതിന്റെയും ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണിത്. സുനന്ദ പുഷ്‌ക്കറിന്റെ അര്‍ദ്ധ സഹോദരന്‍ അശോക് കുമാര്‍ ഭട്ടും, സിബിഐ അനേ്വഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം സുനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ധമുണ്ടായിരുന്നതായി സുധീര്‍ ഗുപ്ത ആഭ്യന്തര മന്ത്രാലയത്തിന് കുറിപ്പ് നല്‍കിയിരുന്നു. ശശി തരൂരും, ഗുലാം നബി ആസാദും ഇതില്‍ ഇടപെടല്‍ നടത്തിയതായും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുനന്ദപുഷ്‌കറിന്റെ മരണം വിവാദത്തിലായിരിക്കുന്നത്.

അതേസമയം ശശിതരൂരിനെതിരായ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം തള്ളി എയിംസ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടിട്ടില്ലെന്നും ഇതു സംബന്ധിച്ച എല്ലാ ആരോപണങ്ങളും തെറ്റാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top