ജയിലില്‍ തടവുപുള്ളി അധ്യാപികയെ ബലാത്സംഗം ചെയ്തു

bad_memories_ഫീനിക്‌സ്: അമേരിക്കയില്‍ ലൈംഗിക കുറ്റവാളികള്‍ക്ക് ക്ലാസെടുക്കാനെത്തിയ അധ്യാപിക ജയിലില്‍ ബലാത്സംഗത്തിനിരയായി. അരിസോണയിലെ എയ്മാന്‍ ജയിലിലെ മെഡോ യൂണിറ്റില്‍ ക്ലാസെടുക്കാനെത്തിയ അധ്യാപികയാണ് പീഡനത്തിനിരയായത്. ജനുവരിയില്‍ നടന്ന സംഭവം ജയിലധികൃതര്‍ മറച്ചുവെക്കുകയായിരുന്നു.

ക്ലാസ് അവസാനിച്ച് മറ്റുള്ളവര്‍ പോയതോടെ ജേക്കബ്ബ് ഹാര്‍വ്വെ എന്ന തടവുപുള്ളി അധ്യാപികയുടെ തലയില്‍ പേനകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ജയിലിലെ സുരക്ഷാ വിഴ്ച്ചയിലേക്ക് വെളിച്ചം വീശുന്ന സംഭവമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top