Section

malabari-logo-mobile

പാചകവാതകവില വര്‍ദ്ധിപ്പിക്കുന്നു

HIGHLIGHTS : ദില്ലി : ട്രെയിന്‍ യാത്രാനിരക്കിന് ചരക്ക് യാത്രാക്കൂലി വര്‍ദ്ധനവിന് പിന്നാലെ പാചക വാതകവിലയും വര്‍ദ്ധിപ്പിക്കാന്‍ നീക്കം. പ്രതിമാസം 10 രൂപ വെച്ച് വര...

gas cylinderദില്ലി : ട്രെയിന്‍ യാത്രാനിരക്കിന് ചരക്ക് യാത്രാക്കൂലി വര്‍ദ്ധനവിന് പിന്നാലെ പാചക വാതകവിലയും വര്‍ദ്ധിപ്പിക്കാന്‍ നീക്കം. പ്രതിമാസം 10 രൂപ വെച്ച് വര്‍ദ്ധിപ്പിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായിരിക്കും.

കേന്ദ്ര സര്‍ക്കാരിന് വിലവര്‍ദ്ധനവിലൂടെ 7,000 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുക. പ്രതിമാസം വില വര്‍ദ്ധിപ്പിച്ച് ക്രമേണ സബ്‌സിഡി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്രൂഡോയിലിന് 9 മാസത്തെ ഉയര്‍ന്ന നിരക്കാണെന്നും വിലവര്‍ദ്ധിപ്പിക്കാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ഇതിന് നല്‍കുന്ന വിശദീകരണം.

sameeksha-malabarinews

ഇന്ധന സബ്‌സിഡിയിനത്തില്‍ സര്‍ക്കാര്‍ ചിലവഴിക്കുന്ന തുക ഈ വര്‍ഷത്തോടെ 1.40 ലക്ഷം കോടി രൂപ കവിയുമെന്നാണ് റിപ്പോര്‍ട്ട്. ഇറാഖിലെ ആഭ്യന്തര യുദ്ധം മൂലം ഇന്ധന വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നതും നീക്കത്തിന് പിന്നിലെ കാരണങ്ങളാണ്. ഡീസല്‍ വില പ്രതിമാസം 50 പൈസാ നിരക്കില്‍ വര്‍ദ്ധിപ്പിച്ച് അതേ രീതിയിലാണ് പാചകവാതക വിലയും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ ഇതു സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!