വില്ലേജ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

താനൂര്‍ : സാധാരണക്കാരായ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നിഷേധിക്കുന്ന താനാളൂര്‍ വില്ലേജ് അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

സാങ്കേതികത്വങ്ങളുടെ പേരില്‍ ആവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയും, പോക്ക് വരവ് അടക്കം നടപടികള്‍ വൈകിപ്പിക്കുകയും ചെയ്ത് സാധാരണക്കാരെ ദുരിതത്തിലാക്കുന്ന നിലപാടാണ് വില്ലേജ് അധികൃതര്‍ കൈക്കൊള്ളുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്‌ഐ താനാളൂര്‍, കെ പുരം മേഖലാ കമ്മറ്റികള്‍ സമര രംഗത്ത് വന്നത്. മാര്‍ച്ച് സിപിഐഎം താനൂര്‍ ഏരിയാ സെക്രട്ടറിയേറ്റ് അംഗം വി അബ്ദുള്‍ റസാഖ് ഉദ്ഘാടനം ചെയ്തു.

വി സൈതലവി അദ്ധ്യക്ഷനായി. പി രാജേഷ്, ഫൈസല്‍ നിറമരുതൂര്‍, പി സിറാജ് എന്നിവര്‍ സംസാരിച്ചു. കെവിഎ ഖാദര്‍ സ്വാഗതവും ടിവി വിനോദ് നന്ദിയും പറഞ്ഞു. നടപടി തുടര്‍ന്നാല്‍ സമരം ശക്തമാക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി.

Share news
error: Content is protected !!
Scroll to Top