മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരും; കെസി ജോസഫ്

KC-Josephകോഴിക്കോട് : സംസ്ഥാനത്ത് മില്‍മാ പാലിന്റെ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെസി ജോസഫ്.  ഉല്‍പ്പാദനത്തിന് കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് കെപിസിസിയും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരമൊരു നിര്‍ദ്ദേശം മില്‍മയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അതിനി മാറ്റിവെക്കാന്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.  പാലിന്റെ ഉല്‍പ്പാദനച്ചെലവ് കര്‍ഷകര്‍ക്ക് നല്‍കുന്ന  വിലയും തമ്മിലുള്ള അന്തരവും മന്ത്രി ചൂണ്ടി കാട്ടി.

Share news
error: Content is protected !!
Scroll to Top