Section

malabari-logo-mobile

ഇറാഖില്‍ 40 ഇന്ത്യക്കാരെ സുന്നി വിമതര്‍ തട്ടികൊണ്ട് പോയി

HIGHLIGHTS : ദില്ലി : ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിലെ മുസൂളില്‍ നിന്ന് 40 ഇന്ത്യക്കാരെ തട്ടികൊണ്ട് പോയതായി റിപ്പോര്‍ട്ട്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍...

iraq1_0_0_0_0_0ദില്ലി : ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിലെ മുസൂളില്‍ നിന്ന് 40 ഇന്ത്യക്കാരെ തട്ടികൊണ്ട് പോയതായി റിപ്പോര്‍ട്ട്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് ആയുധങ്ങളുമായി എത്തിയ സുന്നി വിമതസംഘം തട്ടികൊണ്ട് പോയത്. ഇവരെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തെ കുറിച്ച് വിവരങ്ങള്‍ അനേ്വഷിക്കാനായി മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. റെഡ്ഡിയെ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സിന്റെ ഇറാക്കിലേക്കുള്ള പ്രതേ്യക ദൂതനായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.

ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇറാഖിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനായി പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. ഇക്കാര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ എകെ ഡോവലിനാണ് ചുമതല.

sameeksha-malabarinews

അതേസമയം ഇറാക്കില്‍ കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനായി വ്യോമസേനയുടെ സി 17, സി 130 ജെ വിമാനങ്ങള്‍ ഒരുക്കി നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് തികൃതില്‍ കഴിയുന്ന 46 നേഴ്‌സുമാരെ റെഡ് ക്രസന്റ് സംഘം ബന്ധപ്പെട്ടിട്ടുണ്ട് . ഇവരില്‍ 44 പേര്‍ മലയാളികളാണ്. അതേസമയം നേഴ്‌സുമാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്.

നേഴ്‌സുമാരെ തികൃത് നഗരത്തില്‍ നിന്നും പുറത്തെത്തിക്കുക എന്നത് സുരക്ഷിതമായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്ന ഐ എസ് ഐ എസ്സിന്റെ നിയന്ത്രണത്തിലാണ് തികൃത് പട്ടണം ഇപ്പോള്‍. അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് ഇറാഖില്‍ നിന്ന് മടങ്ങുന്ന കാര്യം ആലോചിക്കാനായി അവിടത്തെ ഇന്ത്യക്കാരോട് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പതിനായിര കണക്കിന് ഇന്ത്യക്കാരാണ് ഇറാഖില്‍ കഴിയുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!