Section

malabari-logo-mobile

മെക്‌സിക്കന്‍ തിരമാലകള്‍ മുറിച്ച് കടക്കാനാകാതെ ബ്രസീല്‍

HIGHLIGHTS : കാല്‍പന്തുകളിയിലെ ലാറ്റിനമേരിക്കന്‍ പോരാട്ടവീര്യം പതഞ്ഞുപൊങ്ങിയ ബ്രസീല്‍ മെക്‌സിക്കോ മത്സരം എല്ലാ തികഞ്ഞതായിരുന്നു. എന്നാല്‍ ആത്യന്തികമായി നേടേണ്ട ...

brazilകാല്‍പന്തുകളിയിലെ ലാറ്റിനമേരിക്കന്‍ പോരാട്ടവീര്യം പതഞ്ഞുപൊങ്ങിയ ബ്രസീല്‍ മെക്‌സിക്കോ മത്സരം എല്ലാ തികഞ്ഞതായിരുന്നു. എന്നാല്‍ ആത്യന്തികമായി നേടേണ്ട ഗോള്‍ മാത്രം അവര്‍ മറന്നു. ഈ ലക്ഷ്യം നേടാന്‍ മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് നിരവധി തവണ തടസ്സം നിന്നത് ഗ്വീല്ലര്‍മോ ഒക്കോവോ എന്ന മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍. ഗോളെന്നുറപ്പിച്ച മൂന്ന്അവസരങ്ങളാണ് ഈ ഇരുപെത്തെട്ടുകാരന്‍ തട്ടിത്തെറിപ്പിച്ചത്.

നെയ്മറടക്കമുള്ള ആക്രമണകാരികളായ ബ്രസീലിയന്‍ ഫോര്‍വേര്‍ഡുകളെ അചഞ്ചലമായി നേരിട്ട ഗ്വീല്ലിര്‍മോ ഓക്കാവ തന്നെയാണ് ഇന്നത്തെ കളിയാലെ താരം. ഒരു തവണ് സെക്കന്റ് പോസ്റ്റിന്റെ മുലയിലേക്ക് നെയ്മര്‍ കണിശതയോടെ ചെത്തിയിട്ട ഹെഡ്ഡര്‍ പറന്നുവന്ന ഓക്കാവോ റാഞ്ചി പുറത്തേക്കിട്ടത് അവിശ്യസനീയതോടെയാണ് ബ്രസീലിയന്‍ ആരാധകര്‍ നോക്കിനിന്നത്.
കളിയുടെ 63ാം മിനിറ്റില്‍ ഗോളെന്നുറപ്പിച്ച നെയ്മറുടെ ക്ലോസ് റെയ്്ഞ്ച് ഷോട്ട് നെഞ്ചുകൊണ്ട് തട്ടിയിട്ട ഒക്കാവോ ഈ ദിനം തന്റെതെന്ന് ഉറപ്പിക്കുകയായിരുന്നു.

sameeksha-malabarinews

അപ്പുറത്ത് മെക്‌സിക്കന്‍ താളത്തില്‍ ബ്രസീലിയന്‍ പ്രതിരോധനിരയും അടിപതറുന്ന രംഗങ്ങള്‍ നിരവധിയുണ്ടായിരുന്നു. വാസ്‌ക്വേസിന്റെ ചില ലോങ്‌റേഞ്ചുകള്‍ ബ്രസീലിയന്‍ പോസ്റ്റിലേക്ക് പറന്നെത്തി. ഗോള്‍കീപ്പര്‍ ജൂലിയസ് സീസറുടെ സേവുകള്‍ ബ്രസീലിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കളിയുടെ ആദ്യപകുതിയില്‍ ബ്രസീലിന് മുന്‍തൂക്കമുണ്ടായിരുന്നെങ്ങിലും രണ്ടാംപകുതിയില്‍ മെക്‌സിക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. പ്രതിരോധം ശക്തമാക്കിയ മെക്‌സിക്കോ അവസരം കിട്ടുമ്പോഴൊക്കെ തിരമാലകണക്കെ ബ്രസീലിയന്‍ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തി.

കളി നിയന്ത്രിക്കാന്‍ മധ്യനിരയില്‍ ഒരു ജനറലിന്റെ കുറവ് ബ്രസീലിയന്‍ ടീമില്‍ മുഴച്ച് നിന്നിരുന്നു. അവസാന 15 മിനുറ്റില്‍ ബ്രസീലിന്റെ ആരാധകര്‍ പ്രാര്‍ത്ഥിച്ചിരിക്കുക തങ്ങളുടെ ടീം ഗോളടിക്കണെന്നായിരിക്കി്ല്ല, മറിച്ച് തങ്ങളുടെ വലയിലേക്ക് ഗോളൊന്നും വീഴരുതെ എന്നായിരിക്കും. അത്തരത്തിലുള്ള അപകടകരാമായ നീക്കങ്ങളായിരുന്നു ഇഞ്ച്വുറിടൈമിലടക്കം മെക്‌സിക്കോ നടത്തിയത്.

ഇതോടെ ഗ്രൂപ്പ് എയില്‍ ബ്രസീലും മെക്‌സിക്കോയും രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് പോയന്റ് നേടി ഒപ്പത്തിനൊപ്പമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!