മഞ്ജുവാര്യര്‍ തന്നെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിവാഹ മോചനത്തിന് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്ന എറണാകുളം കുടുംബകോടതിയിലേക്ക് ദിലീപിനെ കുറ്റപ്പെടുത്തികൊണ്ടുള്ള നിരവധി പരാതി കത്തുകള്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ട്
സോഷ്യല്‍ മീഡിയകളിലും വിവാദ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞ് നിന്ന ദിലീപ് മഞ്ജുവാര്യര്‍ കുടുംബവിഷയത്തില്‍ ആരാധകരാകാം ഇത്തരം കത്തുകളെഴുതിയതെന്ന് കരുതുന്നു. ശരിയായ അഡ്രസ്സില്ലാതെ കോടതിയില്‍ എത്തുന്ന ഈ കത്തുകള്‍ ജീവനക്കാര്‍ പൊട്ടിച്ച് നോക്കുമ്പോഴാണ് ദിലീപിനെതിരെയുള്ളവയാണിതെന്ന് കണ്ടെത്തിയതത്രെ. മഞ്ജുവാര്യരുടെ കരിയര്‍ തകര്‍ത്ത ദിലീപിനെ വെറുതെ വിടരുതെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ലേഖനങ്ങള്‍ വരെ ചിലതില്‍ ഉള്ളടക്കമാകുന്നുണ്ട.
ചുരുക്കം ചില കത്തുകള്‍ ദിലീപിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും ലഭിച്ചിട്ടുണ്ട്.



