കോട്ടയത്ത് മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

kallu copyകോട്ടയം : കോട്ടയം ജില്ലയില്‍ വന്‍ മദ്യ ദുരന്തം നടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ജില്ലയിലെ ചങ്ങനാശ്ശേരി റെയ്ഞ്ചില്‍ ഉള്‍പ്പെട്ട ഇരുപതിലേറെ ഷാപ്പുകളില്‍ അമിതമായി സ്പിരിറ്റ് കലര്‍ത്തിയ വ്യാജ കള്ളാണ് വില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ദുരന്തമുണ്ടാകുന്നത് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനും ജില്ലാ പോലീസ് മേധാവിക്കും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പോലീസ് കോട്ടയം ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ടന്നൊണ് വിവരം. ചങ്ങനാശ്ശേരി റെയ്ഞ്ചില്‍ 55 കള്ളുഷാപ്പുകളാണ് ഉള്ളത്.

ഇവയില്‍ പലതിലും രാവിലെ 6 മണിമുതല്‍ കള്ളു കുടിക്കാന്‍ ആള്‍ എത്തുന്നുണ്ടെന്നാണ് വിവരം. നിര്‍ധനരായ കൂലിപ്പണിക്കാരും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ മദ്യപിക്കാന്‍ എത്തുന്നത്. ചങ്ങനാശ്ശേരിയിലെ പത്ത് ബാറുകളില്‍ ഒമ്പത് എണ്ണവും നിലവാരമില്ലാത്തതിനാല്‍ പൂട്ടികിടക്കുകയാണ്. ഇത് ഷാപ്പുകളില്‍ തിരക്ക് വര്‍ദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഒരു മാസം മുമ്പ് ഈ റെയ്ഞ്ചിലെ 3 ഷാപ്പുകളില്‍ നിന്നെടുത്ത കള്ളു സാമ്പിളുകളില്‍ സോഡിയം ലോറില്‍ സള്‍ഫേറ്റ് എന്ന രാസപദാര്‍ത്ഥം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് കാര്യക്ഷമമായ അനേ്വഷണം നടന്നില്ലെന്ന് ആക്ഷേപമുണ്ട്

Share news
error: Content is protected !!
Scroll to Top