തിരൂര്‍ : ഇന്ന് പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ വീട് തകര്‍ന്നു. നിറമരുതൂര്‍ ഉണ്ണിയാല്‍ ഫിഷറീസ് കോളനിയിലെ കൂട്ടിലകത്ത് സമദിന്റെ ഓട് മേഞ്ഞ വീടാണ് തകര്‍ന്ന് വീണത്. ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നതോടെ വീട്ടിലുള്ളവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. കോളനിയിലെ മറ്റ് വീടുകളും തകര്‍ച്ചാ ഭീഷണിയിലാണ്.
കാലവര്‍ഷം ശക്തമായതോടെ തീരദേശ മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയില്ലാത്തതിനാല്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



