പരപ്പനങ്ങാടി അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച

appappn kavu,parappananagdiപരപ്പനങ്ങാടി : നെടുവ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്തി. ക്ഷേത്രത്തിന്റെ അകത്തുള്ള 4 ഭണ്ഡാരങ്ങളും പുറത്തുള്ള ഒരു ഭണ്ഡാരവും കുത്തി തുറന്ന് പണം അപഹരിച്ചിട്ടുണ്ട് വഴിപാട് കൗണ്ടര്‍ മുറിയുടെ പൂട്ട് തകര്‍ത്ത് സാധനസാമഗ്രികള്‍ മൊത്തം വാരിവലിച്ചിട്ട നിലയിലാണ്. പൊട്ടിയ വിളക്കുകള്‍ കവറിലാക്കി ക്ഷേത്ര പരിസരത്ത് തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്ന് രാവിലെ പൂജാരി പൂജക്കായി ക്ഷേത്ര നട തുറന്നപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top